തള്ളപ്പുലി ഇന്നും എത്തിയില്ല; കുഞ്ഞിനെ ഡിഎഫ്ഒ ഓഫിസിലേക്ക് മാറ്റി

പാലക്കാട് ഉമ്മനിയില്‍ വനംവകുപ്പ് ഒരുക്കിയ കൂട്ടില്‍ പുലി ഇന്നലെ രാത്രിയും എത്തിയില്ല. കൂട്ടില്‍ വെച്ച പുലിക്കുഞ്ഞിനെ ഡിഎഫ്ഒ ഓഫിസിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി മറ്റൊരു കുഞ്ഞിനെ തള്ളപ്പുലി കൊണ്ടുപോയിരുന്നു. ഇന്നലെ രാത്രിയാണ് ശേഷിക്കുന്ന പുലി കുഞ്ഞിനെ വനംവകുപ്പ് കൂട്ടില്‍ വെച്ചത്.
പുലിയെ തിരികെയെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൂട്ടില്‍ പുലിക്കുഞ്ഞുങ്ങളെ വച്ചത്. പുലിയെ തന്ത്രപൂര്‍വം കെണിയില്‍ വീഴ്ത്താനായി സ്ഥാപിച്ച വലിയ കൂട്ടിലാണ് പുലിക്കുട്ടികളെ വച്ചത്. എന്നാല്‍ കൂട്ടില്‍ കുടുങ്ങാതെയാണ് പുലി കുഞ്ഞിനെ കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് തള്ളപ്പുലി എത്തിയത്. കൂടിനകത്തുണ്ടായിരുന്ന ഹാര്‍ഡ് ബോര്‍ഡ് പുറത്തേക്ക് വലിച്ചിട്ട് പുലി കുഞ്ഞിനെ എടുക്കുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ കൊണ്ടുപോകാനായി പുലി എത്തുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. അതേസമയം പുലിയെ പിടികൂടാത്തതില്‍ ആശങ്കയിലാണ് നാട്ടുകാര്‍.
Read Also : മകരവിളക്ക് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍; തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും
പാലക്കാട് ഉമ്മിനിയിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കാമറ ട്രാപ്പ് ഉപയോഗിച്ച് മേഖല നിരീക്ഷിക്കുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം രാത്രിയും മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്നാണ് ഞായറാഴ്ച പുലിക്കുട്ടികളെ കണ്ടെത്തിയത്. പത്ത് ദിവസം മാത്രമായിരുന്നു പുലിക്കുട്ടികളുടെ പ്രായം. കുഞ്ഞുങ്ങളെ തേടി തള്ളപ്പുലി വരുമെന്ന പ്രതീക്ഷയിലാണ് കൂട് സ്ഥാപിച്ചത്.
Story Highlights : leopard hunting, palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here