വൈറസ് ബാധിച്ച ദിവസത്തെ പരിശോധന കൊണ്ട് ഫലമില്ലെന്ന് ഐസിഎംആര്‍; ആര്‍ടിപിസിആര്‍ ഫലം 20 ദിവസം വരെ പോസിറ്റീവാകാം…

കൊവിഡ് ബാധിച്ച് 20 ദിവസം വരെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവെന്ന് കാണിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്(ഐസിഎംആര്‍). റാപ്പിഡ്, ആന്റിജന്‍ ടെസ്റ്റുകളില്‍ രോഗബാധയുടെ മൂന്നാം ദിവസം മുതല്‍ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്താനാകുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. മൂന്നാം ദിവസം മുതല്‍ എട്ടാം ദിവസം വരെയാണ് റാപ്പിഡ്, ആന്റിജന്‍ പരിശോധനകളിലൂടെ വൈറസ് ബാധ അറിയാന്‍ കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറസ് ബാധിച്ചതിന്റെ ആദ്യദിവസം പരിശോധനയ്ക്ക് വിധേയമാകുന്നതുകൊണ്ട് ഫലമില്ലെന്നാണ് ഐസിഎംആറിന്റെ വിലയിരുത്തല്‍. ആര്‍ടിപിസിആര്‍ പരിശോധനയില്‍ രണ്ടാം ദിവസം മുതല്‍ കൃത്യമായ ഫലമറിയാന്‍ സാധിക്കും. കൊവിഡ് ബാധിതരായതിനുശേഷം രോഗിയുടെ ശരീരത്തിലുണ്ടാകുന്ന ചില പ്രത്യേകതരം ആര്‍എന്‍എ പദാര്‍ഥത്തിന്റെ സാന്നിധ്യം കൊണ്ടാണ് ആര്‍ടിപിസിആര്‍ പരിശോധനയില്‍ 20 ദിവസം വരെ പോസിറ്റീവാകുന്നതെന്നും ബല്‍റാം ഭാര്‍ഗവ വിശദീകരിച്ചു.
ഒമിക്രോണ്‍ ബാധിതരുടെ കാര്യത്തില്‍ ആര്‍ടിപിസിആര്‍ പരിശോധയില്‍ ഏഴുദിവസം മാത്രമേ പോസിറ്റീവായി കാണിക്കൂവെന്നും ഐസിഎംആര്‍ അറിയിച്ചു. ഇതുകൊണ്ടാണ് ഒമിക്രോണ്‍ ബാധിതരുടെ ഹോം ഐസൊലേഷന്‍ കാലാവധി ഏഴ് ദിവസമെന്ന് നിശ്ചയിച്ചതെന്നും ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.
കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ള ഹൈ റിസ്‌ക് വിഭാഗത്തിലുള്‍പ്പെട്ട ആളുകള്‍ ഏഴ് ദിവസം ഹോം ഐസൊലേഷനില്‍ കഴിയണമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കടുത്ത രോഗലക്ഷണമുള്ളവര്‍ റാപ്പിഡ് പരിശോധനയില്‍ നെഗറ്റീവെന്ന് കാണിച്ചാലും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും ഐസിഎംആര്‍ നിര്‍ദ്ദേശിച്ചു.
Story Highlights : covid icmr updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here