സിപിഐഎം കോട്ടയം ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. ജില്ലയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നേട്ടം ഉണ്ടാക്കാൻ സാധിച്ചെന്ന വിലയിരുത്തലാണ് സിപിഐഎം. എന്നിരുന്നാലും പാലാ കടുത്തുരുത്തി മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ച കമ്മീഷൻ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും.
ഈരാറ്റുപേട്ട നഗരസഭയിൽ എസ്ഡിപിഐ പിന്തുണയോടെ അവിശ്വാസപ്രമേയം കൊണ്ടുവന്ന് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ പ്രാദേശിക നേതാക്കളെ തരം താഴ്ത്തിയതും സമ്മേളനം വിലയിരുത്തും. ജില്ലാ സെക്രട്ടറിയായി എ.വി റസ്സൽ തന്നെ തുടരുമെന്നാണ് സൂചന. ജില്ലാ കമ്മിറ്റിയിൽ കൂടുതൽ പുതുമുഖങ്ങൾ ഉണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights : cpim-kottayam-district-conference-begin-today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here