സ്‌കൂളുകളിൽ നിയന്ത്രണം വന്നേക്കും; വിദ്യാർത്ഥികളുടെ ആരോഗ്യം പ്രധാനപ്പെട്ടതെന്ന് മന്ത്രി വി.ശിവൻകുട്ടി

സ്‌കൂളുകളുടെ കാര്യത്തിൽ നിയന്ത്രണം വന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മന്ത്രി രാവിലെ 11.30ന് മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയിൽ നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
വിദ്യാർത്ഥികളിൽ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കലാലയങ്ങളിലെ ക്ലസറ്ററുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാകും. പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കും.
Read Also : സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണമില്ല; സ്‌കൂളുകൾ അടയ്ക്കില്ല, രാത്രി കര്‍ഫ്യൂ വേണ്ടെന്നും തീരുമാനം
കൊവിഡ് അവലോകന സമിതി സ്‌കൂളുകൾ സംബന്ധിച്ച നിർദേശം നൽകിയാൽ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
Story Highlights : kerala school restrictions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here