കെ എസ് ആർ ടി സി യിൽ ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ; അടിസ്ഥാന ശമ്പളം 23,000 രൂപ, ഡ്രൈവർമാർക്ക് അധിക ആനുകൂല്യം

കെ എസ് ആർ ടി സി യിൽ ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ. അടിസ്ഥാന ശമ്പളം 23,000 രൂപയാക്കി .ഡ്രൈവർമാർക്ക് അധിക ആനുകൂല്യം ലഭിക്കും. ശമ്പള വർധനയ്ക്ക് കഴിഞ്ഞ ജൂൺ മുതൽ പ്രാബല്യം. ഡ്രൈവർ കം കണ്ടക്ടർ തസ്തിക സൃഷ്ടിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ജീവനക്കാർക്ക് നൽകിയ വാഗ്ദാനം നിറവേറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ എസ് ആർ ടി സി ശമ്പള പരിഷ്കരണത്തിലെ നടപടിക്രമങ്ങൾ പൂർത്തിയായതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സർക്കാർ നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിന്റെ ചുവടു പിടിച്ചാണ് കെ എസ് ആർ ടി സി ശമ്പള പരിഷ്കരണം.
Read Also : കെ എസ് ആർ ടി സി ശമ്പള പരിഷ്കരണം; കരാർ ഇന്ന് ഒപ്പുവയ്ക്കും
പുതുക്കിയ ശമ്പള പരിഷ്കരണം സർക്കാർ ഉത്തരവായി ഇറക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ഡിസംബറിൽ അറിയിച്ചിരുന്നു. ജീവനക്കാർക്ക് 2022 ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം പുതിയ അനുകൂല്യവും ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Story Highlights : Salary reform KSRTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here