Advertisement

യുപിയിൽ ശതാബ്ദി വോട്ടർമാരായി 39,000 ൽ അധികം പേർ !

January 13, 2022
2 minutes Read
uttar pradesh voters 100 age

ഉത്തർ പ്രദേശ് ( uttar pradesh voters ) ഇത്തവണ പോളിംഗ് ബൂത്തിലേക്ക് നടക്കുമ്പോൾ ചില പ്രത്യേകതകളുണ്ട്. അതിലൊന്ന് വോട്ടർമാരുടെ വയസാണ്. നൂറ് വയസിന് ( 100 age ) മുകളിലുള്ള 39,598 വോട്ടർമാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക.

കണക്കുകൾ പ്രകാരം അലിഗഡിലാണ് ഏറ്റവും കൂടുതൽ ‘ശതാബ്ദി’ വോട്ടർമാർ ഉള്ളത്. നൂറ് വയസിന് മുകളിലുള്ള 1727 വോട്ടർമാരാണ് ഇവിടെയുള്ളത്. 1413 വോട്ടർമാരുമായി തൊട്ടുപിന്നിൽ പ്രയാഗ്രാജ് ഉണ്ട്. മൂന്നാം സ്ഥാനം അസംഗറും (1252), നാലാം സ്ഥാനത്ത് 1213 വോട്ടർമാരുമായി ബാലിയയും, 1135 വോട്ടർമാരുമായി ഗാസിപൂർ അഞ്ചാം സ്ഥാനത്തും, 948 വോട്ടർമാരുമായി ഷാജഹാൻപുർ ആറാം സ്ഥാനത്തുമുണ്ട്.

ഒപ്പം കൂട്ടാൻ മത്സരിച്ച് മുന്നണികൾ

നൂറ് വയസിന് മുകളിലുള്ള വോട്ടർമാരുടെ ശതമാനം കുറവാണെങ്കിലും അവർക്ക് രാഷ്ട്രീയ വിഷയങ്ങളിൽ വലിയ പരിജ്ഞാനമുണ്ടാകുമെന്ന് ബിജെപി വാക്താവ് രാകേഷ് തൃപാഠി പറയുന്നു. പല കാലങ്ങളിലായി ജിവിച്ചുവന്ന അവർക്ക് തെരഞ്ഞെടുപ്പ് ഫലം പോലും പ്രവചിക്കാൻ കഴിയുമെന്ന് രാകേഷ് തൃപാഠി ചൂണ്ടിക്കാട്ടി. ഇവർക്ക് നിരവധി അനുയായികൾ ഉണ്ടാകുമെന്നും, ഇവരുടെ പാത പിന്തുടർന്ന് നിരവധി കുടുംബങ്ങളും പോളിംഗ് ബൂത്തിലേക്ക് എത്തുമെന്ന പ്രതീക്ഷ ബിജെപി വാക്താവ് പങ്കുവച്ചു.

Read Also : യുപി തെരഞ്ഞെടുപ്പ്: ഇത്തവണ അയോധ്യയല്ല ബിജെപിയുടെ തുറുപ്പുചീട്ട്

നൂറ് വയസിന് മുകളിലുള്ള വോട്ടർമാർ സ്വതന്ത്ര ഇന്ത്യയും, ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയും കണ്ടവരാണ്. അതുകൊണ്ട് തന്നെ അവരുടെ അഭിപ്രായത്തിന് സമൂഹം വലിയ വില കൽപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി വാക്താവ് വൈഭവ് മഹേശ്വരി പറഞ്ഞു. പ്രായംചെന്ന വോട്ടർമാരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കാൻ പാർട്ടി അണികളെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാറ്റത്തിന് വേണ്ടിയാകും അവരുടെ വോട്ടെന്ന പ്രതീക്ഷയും വാക്താവ് പങ്കുവച്ചു.

പ്രത്യേക സജ്ജീകരണങ്ങൾ

നൂറ് വയസിന് മുകളിലുള്ള വോട്ടർമാർക്കായി പോസ്റ്റൽ ബാലറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഇവർ തന്നെയാകും ലഖ്‌നൗവിലെ ലോക്കൽ അംബാസിഡർമാരുമെന്ന് ലഖ്‌നൗ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ അഭിഷേക് പ്രകാശ് അറിയിച്ചു.

എൺപത് വയസിന് മുകളിലുള്ള വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് നൽകും. പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ ആഗ്രഹിക്കുന്ന വയോജനങ്ങൾക്ക് സഹായത്തിനായി വോട്ടിംഗ് ഡ്യൂട്ടി ജീവനക്കാരനെയും നൽകുമെന്ന് അഭിഷേക് പ്രകാശ് പറഞ്ഞു.

Story Highlights : uttar pradesh voters 100 age

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top