Advertisement

വയനാട്ടില്‍ ആസിഡ് ആക്രമണം; അമ്മയ്ക്കും മകള്‍ക്കും പരുക്ക്

January 15, 2022
1 minute Read
acid attack wayanad

വയനാട് അമ്പലവയലില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. ഭര്‍ത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്. പരുക്കേറ്റ നിജിത, 12 വയസുകാരി അളകനന്ദ എന്നിവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

അമ്പലവയല്‍ ഫാന്റം റോക്കിന് സമീപമാണ് സംഭവമുണ്ടായത്. സനലും ഭാര്യയും തമ്മില്‍ കുറച്ചുനാളുകളായി അകന്ന് കഴിയുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം പ്രതി സനല്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് അന്വേഷണമാരംഭിച്ചു.

Story Highlights : acid attack wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top