സിപിഐഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികള്‍ക്ക് കൊവിഡ്

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികള്‍ക്ക് കൊവിഡ്. ഐബി സതീഷ് എംഎല്‍എ, ജില്ലാ കമ്മിറ്റിയംഗം ഇ.ജി മോഹനന് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇ.ജി മോഹനന് സമ്മേളനം തുടങ്ങും മുമ്പേ കൊവിഡ് രോഗബാധിതനായിരുന്നെന്നാണ് പാര്‍ട്ടി നേതൃത്വം വിശദീകരിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കളക്ടര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സിപിഐഎം ജില്ലാ സമ്മേളനത്തിലും കൊവിഡെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാളെ നടത്താനിരുന്ന പൊതുസമ്മേളനം കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് നടത്തുക.
Read Also : കൊവിഡ് വ്യാപനം; തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങൾക്കും ഒത്തുചേരലുകൾക്കും നിയന്ത്രണം
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് പ്രതിരോധത്തിനായി കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ ഒത്തുചേരലുകളും പൊതുയോഗങ്ങളും നിരോധിച്ചു. 50ല്‍ കുറവ് ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങളും അനുവദിക്കില്ലെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. നേരത്തെ നിശ്ചയിച്ച യോഗങ്ങളും മാറ്റിവെയ്ക്കണമെന്ന് സംഘാടകരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് മാത്രമാണ് അനുമതി. ജില്ലയില്‍ കര്‍ശന നിരീക്ഷണത്തിന് സിറ്റി, റൂറല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here