ഹൃദയം 21നു തന്നെ; റിലീസ് മാറ്റിവച്ചു എന്ന വാർത്തകൾ തള്ളി വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ഹൃദയം ഈ മാസം 21നു തന്നെ തീയറ്ററുകളിലെത്തും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിൻ്റെ സാഹചര്യത്തിൽ ഹൃദയം റിലീസ് മാറ്റിവച്ചു എന്ന റിപ്പോർട്ടുകൾ തള്ളി വിനീത് ശ്രീനിവാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ലോക്ക്ഡൗൺ, ഞായറാഴ്ച കർഫ്യൂ, രാത്രി കർഫ്യൂ എന്നിവയൊന്നും വരാതിരുന്നാൽ 21നു തന്നെ ഹൃദയം റിലീസ് ചെയ്യുമെന്ന് വിനീത് ശ്രീനിവാസൻ അറിയിച്ചു. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വിനീത് ശ്രീനിവാസൻ്റെ വിശദീകരണം.
ജേക്കബിൻ്റെ സ്വർഗരാജ്യം എന്ന സിനിമയ്ക്ക് ശേഷം വിനീത് സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൃദയം. പ്രണവിനൊപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയ താരങ്ങളും സിനിമയിൽ അണിനിരക്കും. വിശ്വജിത്ത് ആണ് ക്യാമറ. ഹിഷാം അബ്ദുൽ വഹാബ് പാട്ടുകളൊരുക്കും. ഹിഷാമിൻ്റെ പാട്ടുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രഞ്ജൻ അബ്രഹാം എഡിറ്റ്. മെറിലാൻഡ് സിനിമാസ്, ബിഗ് ബാങ് എൻ്റർടെയിന്മെൻ്റ്സ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
Story Highlights : hridayam movie release december 21
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here