പീഡാനുഭവ വാരം സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വരച്ചുകാട്ടുന്ന ‘മരക്കുരിശിൽ മനുഷ്യപുത്രൻ’ ഗാനം റിലീസ് ചെയ്തു

പീഡാനുഭവ വാരം സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വരച്ചുകാട്ടുന്ന ‘മരക്കുരിശില്‍ മനുഷ്യപുത്രന്’ ഗാനം റിലീസ് ചെയ്തു. പീഡാനുഭവ വാരത്തില്‍ യേശുവിന്റെ ജീവിതത്തെ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാണാന്‍ ശ്രമിക്കുന്ന വ്യത്യസ്തമായ ഒരു ഗാനമാണ് റെസൊണന്‍സ് മ്യൂസിക് ബാനറില്‍ റിലീസ് ചെയ്തിരിക്കുന്ന ‘മരക്കുരിശില്‍ മനുഷ്യപുത്രന്.’
സന്തോഷ് ജോര്‍ജ് ജോസഫാണ് ഗാനം രചിച്ചത്. സംഗീതം നൈതിക് മാത്യു ഈപ്പനും സന്തോഷ് ജോര്‍ജ് ജോസഫും സംയുക്തമായി നിര്‍വഹിച്ചിരിക്കുന്നു. മനീഷ കെ. എസാണ് പാടിയിരിക്കുന്നത്.
‘തലയിലണിയിച്ച മുള്‍ക്കിരീടവും, കൈകാലുകളില്‍ തറച്ച കാരിരുമ്പാണികളുടെയും വേദന സഹിയ്ക്കാനുള്ള കരുത്തും സന്നദ്ധതയും മനുഷ്യപുത്രനായ യേശുവിനെ അജയ്യനാക്കുന്നു. പുനരുത്ഥാനത്തേക്കാളും, കല്ലറ തകര്‍ക്കുന്ന ഉയിര്പ്പിനെക്കാളും വര്‍ത്തമാനകാലത്ത് ക്രിസ്തീയതയെ സചേതനവും, സര്ഗ്ഗാത്മകവുമാക്കുന്നത് ഇതു തന്നെയാണ്’ – ഗാനത്തെ കുറിച്ച് സന്തോഷ് ജോര്‍ജ് ജോസഫ് പറഞ്ഞു.
കോറസ് : കാതറിന് ആന്‍ മോന്‍സി, ഫേബ സാറാ ജോര്‍ജ്ജ്, ജോര്‍ജിന മറിയം ടോമി, അമേയ ജോവാന, ശ്രേയ ക്രിസ്റ്റ, ഈപ്പന് മാത്യു, നൈതിക് മാത്യു ഈപ്പന്, സന്തോഷ് ജോര്‍ജ്ജ് ജോസഫ്. ഗായയകസംഘത്തെ കണ്ടക്ട് ചെയ്തിരിക്കുന്നത് ഈപ്പന് മാത്യു. ഓഡിയോ റെക്കോര്‍ഡിംഗ് : പ്രിന്‍സ് ജോ ജേക്കബ്, എസ്.എസ്.ഡിജിറ്റല്‍ സ്റ്റുഡിയോയില്‍, തിരുവനന്തപുരം. മ്യൂസിക് പ്രോഗ്രാമിംഗ്, മിക്സിംഗ്, മാസ്റ്ററിംഗ് : നൈതിക് മാത്യു ഈപ്പന്, ആര്ട്ട്ഫാര്മേഴ്സ് സിനിമാ സ്റ്റുഡിയോ, കോഴഞ്ചേരി. ഗ്രാഫിക് ഡിസൈന്‍ : ബോബന് സേവ്യര്‍, കാമറയും എഡിറ്റിങ്ങും – സെവന്ഫോക്കസ് വൈശാഖ്.
Story Highlights : Song Released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here