Advertisement

കൊല്ലത്ത് ക്ഷേത്ര ഉത്സവ ഗാനമേളയില്‍ RSS ഗണഗീതം പാടി, ക്ഷേത്രത്തിന് മുന്നിൽ കാവിക്കൊടികൾ കെട്ടി: പരാതി നൽകി വൈസ് പ്രസിഡന്റ്

April 6, 2025
2 minutes Read

കടക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനത്തിനു തൊട്ടു പിന്നാലെ പുതിയ വിവാദം. ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതിനെതിരെ പരാതി. കടയ്ക്കൽ ദേവീക്ഷേത്രത്തിനു സമീപമുള്ള കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനിടയാണ് ഗണഗീതം ആലപിച്ചത്.

ക്ഷേത്രത്തിന് മുന്നിൽ കാവിക്കൊടികൾ കെട്ടിയതിനെതിരെയും പരാതി. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശി കടയ്ക്കൽ പോലീസിലും ദേവസ്വം ബോർഡിലും പരാതി നൽകി. ക്ഷേത്രത്തിലും പരിസരത്തും RSS ന്റെ കൊടി തോരണങ്ങൾ കെട്ടിയിരിക്കുന്നതയും പരാതിയിൽ കാണിച്ചിട്ടുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആണ് ഗണഗീതം പാടിയത്. നാഗർകോവിൽ നൈറ്റ് ബേർഡ്സ് എന്ന ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്.

Story Highlights : rss gana geetham at the kadakkal temple festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top