Advertisement

എംകെ സാനുവിന്റെ വിയോഗം; അനുശോചിച്ച് പ്രമുഖർ

3 hours ago
2 minutes Read

മലയാളത്തിന്റെ പ്രിയപ്പെട്ട അധ്യാപകനും ജീവചരിത്രകാരനുമായ എംകെ സാനുവിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സാമൂഹിക രാഷ്ട്രീയ സാഹിത്യ മേഖലകളിലെ പ്രമുഖർ. തന്റെ സാമൂഹിക പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് കേരള ചരിത്രത്തെയും വർത്തമാന കേരള സമൂഹത്തെയും സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശീല വീണിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

ഐക്യകേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച ജീവിതമായിരുന്നു സാനുമാഷിന്റേതെന്നും മുഖ്യമന്ത്രി. ഗുരുതുല്യനായ അതുല്യപ്രതിഭയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുസ്മരണ കുറിപ്പിൽ പറഞ്ഞു.നാടിനെ ബാധിക്കുന്ന ഏത് വിഷയത്തിലും ഇടപെടുന്നയാളായിരുന്നു പ്രൊ. എംകെ സാനുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി അനുശോചിച്ചു.

എം കെ സാനുവിന്റെ വിയോഗം അപരിഹാര്യമായ നഷ്ടമെന്ന് ടി പത്മനാഭൻ. ഭാഷയുടെ ശക്തിഗോപുരമാണ് ഇടിഞ്ഞുവീണതെന്നും ഇനി അതുപോലൊരു ഗോപുരം ഉണ്ടാകില്ലെന്നും ടി പത്മനാഭൻ പറഞ്ഞു. പ്രിയ ഗുരു സാനുമാഷിന് ആദരാഞ്ജലികളെന്ന് നടൻ മമ്മൂട്ടി സമൂഹ മാധ്യമത്തിൽ കുറിച്ചു. സാഹിത്യം, വിദ്യാഭ്യാസം, രാഷ്ട്രീയം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊ. എംകെ സാനുവിന്റെ വേർപാട് കേരളത്തിന് വലിയ നഷ്ടമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.

Read Also: സാനു മാഷിന് വിടചൊല്ലാൻ സാംസ്കാരിക കേരളം; സംസ്കാരം നാളെ

മലയാള സംസ്കാരത്തിന്റെ ആൾ രൂപമെന്ന് ഫ്ളവേഴ്സ് ചെയർമാൻ ഗോകുലം ഗോപാലനും അനുശോചിച്ചു. ശ്രീനാരായണ ദർശനം സാധാരണ മനുഷ്യർക്ക് ലളിതമായി പകർന്നു നൽകി. ജീവിതത്തിലെ ലാളിത്യവും ചിന്തയിലെ ഔന്നത്യവും ആയിരുന്നു സാനു മാഷെന്നും ഗോകുലം ഗോപാലൻ. നിരവധി തലമുറകളുടെ ജീവിതവഴികളിൽ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം വിതറിയ പ്രകാശഗോപുരമായിരുന്നു എം കെ സാനു മാഷെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Story Highlights : MK Sanu’s demise; Prominent personalities express condolences

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top