Advertisement

മത വിശ്വാസം തകർക്കുക എന്ന ലക്ഷ്യമാണ് ചിലർക്കുള്ളത്; ഫ്രാങ്കോ മുളയ്ക്കല്‍ നന്ദിയുള്ള പിതാവെന്ന് ബോധ്യമായി, പി സി ജോർജ്

January 15, 2022
1 minute Read

മത വിശ്വാസം തകർക്കുക കുടുംബ ബന്ധം തകർക്കുക എന്ന ലക്ഷ്യമാണ് ചിലർക്കുള്ളത്. ഇതിന് പിന്നൽ ആരെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്ന് പി സി ജോർജ്. ബിഷപ്പിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ മുതല്‍ അദ്ദേഹത്തെ പിന്തുണച്ചു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സമയത്ത് ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. കുറ്റാരോപിതനായ സാഹചര്യങ്ങളില്‍ തനിക്കൊപ്പം നിന്നതിന് നന്ദി പറയാനാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വീട്ടിലെത്തിയത് അതിലുപരി മറ്റൊന്നുമില്ലെന്ന് പി സി ജോർജ്. (P C George)

അദ്ദേഹത്തിന്റെ സ്നേഹപ്രകടനത്തിന് നന്ദിയുണ്ട്. ഒരു നന്ദിയുള്ളവനാണ് പിതാവെന്ന് ഇതിലൂടെ എനിക്ക് ബോധ്യമായി. മത വിശ്വാസം തകർക്കുക കുടുംബ ബന്ധം തകർക്കുക എന്ന ലക്ഷ്യമാണ് ചിലർക്കുള്ളത്. ഇതിന് പിന്നൽ ആരെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. കുടുംബ ബന്ധം തകർത്ത് മത വിശ്വാസം തകർത്താലെ കമ്മ്യൂണിസം വിജയിക്കൂ എന്ന തെറ്റായ ധാരണയാണ് ഇതിനൊക്ക കാരണം.

Read Also : ‘ഇരയുടെ മൊഴിയിൽ സ്ഥിരതയില്ല’; ഫ്രാങ്കോ കേസ് വിധി പകർപ്പ് 24ന്

ഫ്രാങ്കോ പിതാവ് മോശ സ്വഭാവമുള്ളയാളെന്ന് പറഞ്ഞാൽ സഭയുടെ വിശ്വാസം തന്നെ നഷ്ടപ്പെടില്ലേ. അദ്ദേഹം തെറ്റ് ചെയ്‌തെന്ന് പറഞ്ഞാൽ ക്രിസ്ത്യൻ സഭയ്ക്ക് തന്നെ പരാജയം ഉണ്ടാകും. അതാണ് അവർ ആഗ്രഹിച്ചതെന്നും പി സി ജോർജ് വ്യക്തമാക്കി. രാവിലെ വീട്ടിലെത്തിയ ബിഷപ്പിനെ സ്വീകരിക്കാന്‍ പി.സി ജോര്‍ജും ഭാര്യയും മകന്‍ ഷോണ്‍ ജോര്‍ജും ഉണ്ടായിരുന്നു.

കുറച്ചുസമയത്തേക്ക് മാത്രമായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് പുറത്തേക്കിറങ്ങിയ ബിഷപ്പ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. എല്ലാത്തിനും നന്ദിയെന്നു മാത്രമാണ് ബിഷപ്പ് പറഞ്ഞത്. ഏതാനും ചില വൈദികരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു. നിരപരാധിയെ ജയിലില്‍ അടച്ചിരിക്കുന്നതിന്‍റെ ശിക്ഷ ഇടിത്തീയായി വരും. താന്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ കൈ മുത്തി വണങ്ങിയെന്നും ജയില്‍ സന്ദര്‍ശനത്തിന് ശേഷം പി.സി പറഞ്ഞിരുന്നു.

13 തവണ പീഡിപ്പിക്കപ്പെട്ടെന്ന കന്യാസ്ത്രീയുടെ പരാതിയെ കുറ്റപ്പെടുത്തിയ പി.സി.ജോർജ് ആദ്യത്തെ 12 തവണയും പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചിരുന്നു. കന്യാസ്ത്രീ കന്യകയല്ലെന്നും പീഡിപ്പിച്ചത് ആരുമാകാമെന്നും പി.സി.ജോർജ് പറഞ്ഞിരുന്നു. കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോർജ് പിന്നീട് ഈ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.

Story Highlights : pc george-response-francomulakkal-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top