പിഎംഎഫ് ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അന്തരിച്ചു

പ്രവാസി മലയാളി ഫെഡറേഷന്‍ സ്ഥാപകാംഗവും ഗ്ലോബല്‍ കോര്‍ഡിനേറ്ററുമായ ജോസ് മാത്യു പനച്ചിക്കല്‍ അന്തരിച്ചു. 62 വയസായിരുന്നു. ലോക കേരള സഭാംഗമായിരുന്നു. കൂത്താട്ടുകുളം പൂവക്കുളം പനച്ചിക്കല്‍ കുടുംബാംഗമാണ്. ജനുവരി 13 വ്യാഴാഴ്ച്ച രാത്രി ഒന്‍പതരയോടെ കൂത്താട്ടുകുളത്തെ വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജോസ് മാത്യുവിനെ ഉടന്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . മൃതശരീരം ദേവമാതാ ആശുപത്രി മോര്‍ച്ചറിയില്‍. സൂക്ഷിച്ചിരിക്കുകയാണ്.
Read Also : ഗവർണർ – സർക്കാർ തർക്കത്തിൽ മഞ്ഞുരുകുന്നുവെന്ന് സൂചന
പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി ഇദ്ദേഹം നാട്ടില്‍ കഴിഞ്ഞുവരികയായിരുന്നു. പതിറ്റാണ്ടുകളായി ഓസ്ട്രിയയില്‍ താമസമാക്കിയ ജോസ് മാത്യു പ്രവാസി സംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഭാര്യയും രണ്ട് മക്കളും ഓസ്ട്രിയയിലാണ്. മാര്‍ച്ചില്‍ ഓസ്ട്രിയയിലേയ്ക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.
Story Highlights : PMF global chief died at 62
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here