മനിശേരിയില്‍ അച്ഛനും മകനും വീട്ടില്‍ മരിച്ച നിലയില്‍

പാലക്കാട് ഒറ്റപ്പാലം മനിശേരിയില്‍ അച്ഛനും നാലാം ക്ലാസുകാരനായ മകനും വീട്ടില്‍ മരിച്ച നിലയില്‍. മനിശേരി വരിക്കാശേരി മനയ്ക്ക് സമീപത്ത് കണ്ണമ്മാള്‍ നിലയം വീട്ടില്‍ കിരണ്‍ (40) മകന്‍ കിഷന്‍ ( നാലാം ക്ലാസ് വിദ്യാര്‍ഥി) എന്നിവരാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയെ തൂക്കി കൊലപ്പെടുത്തിയ ശേഷം കിരണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത് നാട്ടുകാരാണ്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കുട്ടിയുടെ അമ്മ രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് ആത്മഹത്യ ചെയ്തത്. പ്രവാസിയായ കിരണ്‍ ഇന്നലെ രാവിലെയാണ് നാട്ടിലെത്തിയത്. ഇന്ന് വൈകുന്നേരം നാലരയ്ക്ക് ശേഷം ബന്ധുവും അയല്‍വാസിയുമായ ആളാണ് സംഭവം ആദ്യമറിയുന്നത്. ആത്മഹത്യയ്ക്ക് പ്രേരണയായ കാരണം വ്യക്തമല്ല. ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : Father and son found dead at home in Manissery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here