കൊവിഡ് വ്യാപനം; സ്കൂള്‍ അടയ്ക്കല്‍; വിദ്യാഭ്യാസ വകുപ്പിന്‍റെ മാർഗരേഖ മറ്റന്നാൾ ഇറക്കും
കൊവിഡ് വ്യാപനം, സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ചുള്ള വിശദമായ മാർഗ രേഖ മറ്റന്നാൾ പുറത്തിറക്കും. ഒന്ന് മുതൽ ഒൻപത് വരെ ഉള്ള ക്ലാസുകൾ 21 മുതൽ രണ്ടാഴ്ച്ച അടച്ചിടാനാണ് തീരുമാനം. ക്ലാസ് സമയവും എത്ര കുട്ടികളെ പ്രവേശിപ്പിക്കണം എന്നതും മാർഗ്ഗ രേഖയിൽ പറയും.
പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ ഓഫ് ലൈൻ ആയി തുടരും. ഒന്ന് മുതൽ ഒൻപത് വരെ ഉള്ള ഓൺലൈൻ ക്ലാസ്സിന്റെ വിശദാംശകളും ഇറക്കും.കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ടിപിആർ 20ന് മുകളിലുള്ള ജില്ലകളിൽ സാമുദായിക-സാംസ്ക്കാരിക പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിട്ടുണ്ട്. എന്നാല്‍, ഇതിൽ രാഷ്ട്രീയപരിപാടികളുടെ ഉൾപ്പെടുത്തിയില്ല എന്നുള്ളതാണ് ശ്രദ്ധേയം.
സിപിഐഎം സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണിതെന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊതുസമ്മേളനങ്ങള്‍ മാറ്റിയത്. ടിപിആർ 30 ൽ കൂടുന്ന ജില്ലകളിൽ പൊതുപരിപാടികൾക്ക് അനുവാദമില്ല. മാളുകളിലും നിയന്ത്രണമുണ്ട്.
Story Highlights : school-closing-in-kerala-guidelines-will-be-released-the-next-day-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here