Advertisement

സിൽവർ ലൈൻ: സാമൂഹിക ആഘാത പഠനത്തിന് ഇന്ന് തുടക്കം

January 15, 2022
Google News 1 minute Read

സിൽവർ ലൈൻ, സാമൂഹിക ആഘാത പഠനത്തിന് ഇന്ന് കണ്ണൂരിൽ തുടക്കം. ആദ്യഘട്ട പഠനം പദ്ധതി കടന്ന് പോകുന്ന 11 ജില്ലകളിലാണ്. ദിവസവും 5 മുതൽ 10 വരെ കുടുംബങ്ങളെ സർവേ സംഘം സമീപിക്കും.

മറ്റു ജില്ലകളിലും നടപടികൾ അതിവേഗം പൂർ‌ത്തീകരിക്കാനാണ് സർക്കാർ നിർ‌ദേശം. മേയിൽ 11 ജില്ലകളിലെയും സാമൂഹികാഘാത പഠനം പൂർ‌ത്തിയാക്കി ഭൂമി ഏറ്റെടുക്കലിലേക്കു നീങ്ങാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

Read Also : സ്റ്റാഫ് അംഗങ്ങൾക്ക് കൊവിഡ്; വനംമന്ത്രിയുടെ ഓഫിസ് താത്കാലികമായി അടച്ചു

സർക്കാരിന്റെ എല്ലാ വൻകിട പദ്ധതികൾക്കും തടസ്സമാകുന്നത് ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസമാണ്. എന്നാൽ, സിൽവർ ലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം. ഭൂമി നഷ്ടപ്പെടുമെന്ന ഭയം കാരണം ഇപ്പോൾ ഉയർന്നിട്ടുള്ള പ്രതിഷേധങ്ങൾ നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ തീരുമാനമാകുന്നതോടെ അയയുമെന്നാണ് കണക്കുകൂട്ടൽ.

Story Highlights : silverline-more-studies-kannur-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here