ഐ എസ് എൽ: ഇന്നത്തെ മത്സരം മാറ്റി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം മാറ്റിവച്ചു. കൊവിഡ് വ്യാപനത്തെ തുടർന്നാണ് മത്സരം മാറ്റിവച്ചത്. ഇന്നലെത്ത എടികെ മോഹന്‍ ബഗാന്‍, ബെംഗളൂരു എഫ് സി മത്സരം കൊവിഡ് വ്യാപനം കാരണം മാറ്റിവച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സാണ് ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്.
മിക്കടീമുകളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഐഎസ്എല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കുമെന്നാണ് സൂചന. ഇന്ന് ലീഗിലെ എല്ലാ ടീം സിഇഒമാരുമായി, ഐ എസ് എല്‍ അധികൃതര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Read Also : തിരുവനന്തപുരത്തെ സിപിഐഎം മെഗാ തിരുവാതിര; ക്ഷമചോദിച്ച് സംഘാടകസമിതി
ഇതിന് ശേഷമായിരിക്കും മത്സരങ്ങള്‍ തുടര്‍ന്ന് നടക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ തോല്‍പിച്ചിരുന്നു.
ഐഎസ്എല്ലില്‍ ടീമുകളെല്ലാം കൊവിഡ് ആശങ്കയിലാണെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച്. ഫുട്‌ബോളിനെക്കുറിച്ച് ചിന്തിക്കാനോ സംസാരിക്കാനോ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോഴുള്ളതെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞു.
Story Highlights : ISL-match-postponed-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here