പിങ്ക് പൊലീസ് വിചാരണ; കുട്ടിയോട് ക്ഷമ ചോദിച്ച് ഡിജിപി

തിരുവനന്തപുരം ആറ്റങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തിൽ പരസ്യവിചാരണ നടത്തി അപമാനിച്ച സംഭവത്തിൽ കുട്ടിയോട് ക്ഷമ ചോദിച്ച് ഡി.ജി.പി അനിൽ കാന്ത്. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി ക്ഷമ ചോദിചെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ പറഞ്ഞു. മകളോടാണ് ക്ഷമ ചോദിച്ചത്. ഹൈക്കോടതി ഉത്തരവ് പൊലീസ് മേധാവിക്ക് കൈമാറിയെന്നും ജയചന്ദ്രൻ പറഞ്ഞു.
Read Also : സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 33.07%, 18 മരണം
കോടതി ഉത്തരവ് നടപ്പാക്കുമെന്ന് പൊലീസ് മേധാവി ഉറപ്പ് നൽകിയെന്നും ജയചന്ദ്രൻ പറഞ്ഞു. സംഭവത്തിൽ രൂക്ഷ വിമർശനമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പൊലീസിന് ഉണ്ടായത്. എട്ടു വയസുകാരിക്ക് ഒന്നരലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
Story Highlights : dgp-apology-on-pink-police-public-trial
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here