Advertisement

കൊവിഡ് വ്യാപനം: നാളെ മുതൽ പൊന്മുടി അഗസ്ത്യാര്‍കൂടം സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

January 17, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്തെ കൊവിഡ്, ഓമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ പൊന്മുടിയിൽ നാളെ (18.01.2022) മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് തുക തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547601005 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

സമാന നിയന്ത്രണം അഗസ്ത്യാര്‍കൂടം ട്രക്കിംഗിനും ഏർപ്പെടുത്തി. നാളെ മുതല്‍ അടുത്ത മാസം 26 വരെയാണ് നിയന്ത്രണം. 02.2022 വരെ ഓണ്‍ലൈനായി ബുക്ക് ചെയ്തിരുന്ന എല്ലാ ബുക്കിംഗും ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്. ഓരോ ദിവസത്തെയും ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് തുക തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫ് ലൈന്‍ ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. പുതുതായി ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങുന്ന തിയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.

Story Highlights : kovid-expansion-no-visitors-to-ponmudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement