രൺജീത് വധക്കേസ്; മുഖ്യസൂത്രധാരന്മാരിൽ ഒരാൾ കൂടി പിടിയിൽ

ആലപ്പുഴ രൺജീത് വധക്കേസിൽ മുഖ്യസൂത്രധാരന്മാരിൽ ഒരാൾ കൂടി പിടിയിൽ.
എസ്ഡിപിഐ ആലപ്പുഴ മുൻസിപ്പൽ ഏരിയ പ്രസിഡൻറ് ഷെർനാസ് (39) ആണ് അറസ്റ്റിൽ ആയത്. കേസിൽ ഇതുവരെ 19 പേർ അറസ്റ്റിൽ ആയി. മുഖ്യ പ്രതികളടക്കം കൂടുതൽ പേർ ഇനിയും അറസ്റ്റിൽ ആകാനുണ്ട്.
Read Also : രൺജീത് വധക്കേസ്; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയിൽ
ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു.
Story Highlights : Ranjith Murder case – One more arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here