Advertisement

തലസ്ഥാനത്ത് ടിപിആർ 48%, കർശന നടപടികളിലേക്ക് സർക്കാർ; 35 ക്ലസ്റ്ററുകൾ

January 18, 2022
Google News 1 minute Read

തിരുവനന്തപുരത്ത് ടി പി ആർ 48 ആയി ഉയർന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. സർക്കാർ പരിപാടികൾ മാറ്റിവച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. രണ്ടിലൊരാൾക്ക് എന്ന തോതിൽ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി എടുക്കും.

ആശുപത്രികൾ കോളജുകൾ ഉൾപ്പെടെ തിരുവനന്തപുരത്ത് 35 കൊവിഡ് ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്ത്.മാളുകളിൽ എണ്ണം നിയന്ത്രിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. വിവാഹത്തിന് 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ അനുവദിക്കില്ല. സർക്കാർ യോഗങ്ങളെല്ലാം ഓൺലൈനിൽ നടത്തണം. സംഘടനകളുടെ യോഗം അംഗീകരിക്കില്ല.

Read Also : സംസ്ഥാനത്ത് ഇന്ന് 28481 പേർക്ക് കൊവിഡ്; ടിപിആർ 35.27, 83 മരണം

വാഹനങ്ങളുടെ യാത്രാ തിരക്ക് നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരും. കെ എസ് ആർ ടി സി കണ്ടക്ടർമാർക്ക് ബൂസ്റ്റർ ഡോസ് കൊടുക്കുന്ന കാര്യം മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Story Highlights : covid-tpr-raised-to-48-in-trivandrum-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here