കൈക്കൂലി കേസിലെ ആരോപണ വിധേയന്‍ തിരികെ സര്‍വീസില്‍

മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി കേസില്‍ ആരോപണ വിധേയനായ ജോസ്‌മോന്‍ തിരികെ സര്‍വീസില്‍ പ്രവേശിച്ചു. ആദ്യം കോഴിക്കോട് തിരികെ ജോലിയില്‍ കയറിയ ഇയാളെ പിന്നീട് തിരുവനന്തപുരത്ത് നിയമനം നല്‍കിയതായി പിസിബി ചെയർമാൻ അറിയിച്ചു. ജോസ്‌മോനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.
കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും റബര്‍ ട്രേഡിംഗ് കമ്പനിയോട് കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ രണ്ടാം പ്രതിയാണ് ജോസ്‌മോൻ. ഉടമ നല്‍കിയ പരാതിയില്‍ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിലാണ് രണ്ടാം പ്രതിയായി ജോസ്‌മോനെതിരെ വിജിലന്‍സ് കേസെടുത്തത്. ഇയാള്‍ക്കെതിരെ വിജിലസന്‍സ് അന്വേഷണം തുടങ്ങിയിരുന്നു.
Story Highlights : defendant-in-bribery-case-back-in-service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here