Advertisement

മാപ്പിളപ്പാട്ടിന് മധുവർണം വിതറിയ എസ്.വി ഉസ്മാൻ ഇനി ഓർമ്മ

January 19, 2022
1 minute Read

ആ മധുവർണ പൂവ് കൊഴിഞ്ഞു. മാപ്പിളപ്പാട്ട് ശാഖയ്ക്ക് അനശ്വര ഗാനങ്ങൾ ഏറെ സമ്മാനിച്ച എസ് വി ഉസ്മാൻ ഇനി ആസ്വാദന ഹൃദയങ്ങളിൽ മധുരമുള്ള ഒരു ഓർമ്മ. മധു വർണ്ണ പൂവല്ലേ നറുനിലാ പൂമോളല്ലേ,അലിഫ് കൊണ്ട് നാവില്‍ മധുപുരട്ടിയോനെ, ഇന്നലെ രാവിലെന്‍ മാറത്തുറങ്ങിയ തുടങ്ങീ എസ് വി ഉസ്മാൻ തൂലിക ചലിപ്പിച്ച മിക്ക ഗാനങ്ങളും ഏറെ പ്രസിദ്ധമാണ്. എരഞ്ഞോളി മൂസയും പീർ മുഹമ്മദും എം കുഞ്ഞി മൂസയും പാടി ഹിറ്റാക്കിയ ഗാനങ്ങളുടെ രചിയിതാവ് കൂടിയാണ് എസ്.വി ഉസ്മാൻ.

Read Also : ഗാന രചയിതാവ് എസ് വി ഉസ്മാൻ അന്തരിച്ചു

നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കവിതകൾ എഴുതിയിരുന്ന എസ് വി ഉസ്മാൻ രണ്ട് കവിതാ സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മൂന്നാമത്തെ കവിതാ സമാഹാരമായ വിത പണിപ്പുരയിലായിരിക്കെയാണ് ഇദ്ദേഹത്തിൻ്റെ വേർപാട്. ബലിമൃഗങ്ങളുടെ രാത്രി,അധിനിവേശക്കാലത്തെ പ്രണയം എന്നീ കവിതാ സമാഹാരങ്ങളാണ് രചിച്ചത്.
.
കോഴിക്കോട് പയ്യോളി കോട്ടക്കൽ സ്വദേശിയായ എസ് വി ഉസ്മാൻ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത് . ഭാര്യ ചെറിയ പുതിയോട്ടിൽ സുഹറ. മെഹറലി,തസ്ലീമ ,ഗാലിബ എന്നിവരാണ് മക്കൾ. ഖബറടക്കം രാവിലെ 9.30 ന് കോട്ടക്കൽ ജുമാ മസജിദ് ഖബർ സ്ഥാനിൽ നടക്കും.

Story Highlights : S.V. Usman passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top