‘ഷോപ്പ് ലോക്കൽ’ കാമ്പയിനുമായി വികെസി പ്രൈഡ്

ഓൺലൈൻ വിപണി ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ഉപഭോക്താക്കളെ നേരിട്ട് കടകളിലെത്തിക്കാൻ ലക്ഷ്യമിട്ട് വി കെ സി പ്രൈഡ് ഷോപ്പ് ലോക്കൽ കാമ്പയിന് തുടക്കമിട്ടു. ചെറുകിട വ്യപാരികൾക്ക് ഊർജം പകരുകയെന്ന ലക്ഷ്യത്തോടെയുള്ള കാമ്പയിന്റെ ആദ്യഘട്ടം കേരളത്തിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കാമ്പയിൻ വൈകാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.
ഇന്ത്യയുടെ പുതിയ സംസ്കാരമായി മാറുമെന്ന വീക്ഷണത്തോടെയുള്ള ‘ഷോപ്പ് ലോക്കൽ’ ബോളിവുഡ് താരം അമിതാഭ് ബച്ചനിലൂടെയാണ് ദേശീയ തലത്തിൽ അവതരിപ്പിക്കുന്നത്. ബഹുരാഷ്ട്ര ഓൺലൈൻ കമ്പനികൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഷോപ്പ് ലോക്കൽ കാമ്പയിൻ ചെറുകിട വ്യാപരികൾക് ഉത്തേജനമേകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഉപഭോക്‌തൃ ആവശ്യങ്ങൾക്ക് വീടിനടുത്തുള്ള വ്യാപരികളെയും ചെറുകിട കച്ചവടക്കാരെയും ആശ്രയിക്കുന്ന സംസ്കാരം വളർത്തുകയാണ് ഷോപ്പ് ലോക്കലിന്റെ ലക്ഷ്യം. പ്രാദേശിക വിപണി മെച്ചപ്പെടുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പണവിനിമയം വർധിക്കുമെന്നും വി കെ സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി കെ സി റസാഖ് പറഞ്ഞു.
Story Highlights : Shop Local campaign VKC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here