അരുണാചലിൽ വീണ്ടും ചൈനീസ് പ്രകോപനം; രണ്ട് ഇന്ത്യൻ യുവാക്കളെ ചൈനീസ് ലിബറേഷൻ ആർമി തട്ടികൊണ്ടു പോയി

അരുണാചൽ പ്രദേശ് അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം. രണ്ട് ഇന്ത്യൻ യുവാക്കളെ ചൈനീസ് ലിബറേഷൻ ആർമി തട്ടികൊണ്ടു പോയി. മീരം ആരോൺ, ജോണി യായിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്.
ഇന്ത്യ-ചൈന അതിർത്തിയിൽ കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കുന്നതിനിടെയാണ് ചൈനീസ് പട്ടാളം തട്ടിക്കൊണ്ട് പോയെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. വിവരം ലഭിച്ചപ്പോൾ തന്നെ ഇന്ത്യൻ സൈന്യത്തെ ഇത് അറിയിക്കുകയും ഇവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്‌തെന്ന് അപ്പർ സിയാങ് ഡെപ്യൂട്ടി കമ്മീഷണർ ശാശ്വത് സൗരഭ് അറിയിച്ചു.
Read Also : മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം; ശബരിമല നട ഇന്ന് അടയ്ക്കും, നടവരവ് 150 കോടി
സംഭവം വിശദീകരിച്ചുകൊണ്ട് ബിജെപി എമപി താപിർ ഗാവോവും രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ തിരികെ ലഭിക്കാൻ രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Highlights : chineese-attackon-arunachal-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here