ജനാഭിമുഖ കുര്‍ബാന തുടരും; നിരാഹാരം അവസാനിപ്പിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍

എറണാകുളം അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്ന് ബിഷപ്പ് ആന്റണി കരിയില്‍. സിനഡ് തീരുമാനം എറണാകുളം അങ്കമാലി അതിരൂപത നടപ്പാക്കില്ല. ഇളവ് നല്‍കിയ ഉത്തരവ് തിരുത്താന്‍ കഴിയില്ലെന്ന തീരുമാനം വത്തിക്കാനെ അറിയിച്ചു. ഇളവ് തുടരുമെന്ന ഉറപ്പ് പത്രക്കുറിപ്പായി നല്‍കി വൈദികര്‍ നിരാഹാരം അവസാനിപ്പിച്ചു.
ജനാഭിമുഖ കുര്‍ബാന അനുവദിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെ നേതൃത്വത്തില്‍ പ്രത്യേക ഉപവാസ സമരം ആരംഭിച്ചിരുന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങി കുര്‍ബാന ഏകീകരണം അംഗീകരിക്കില്ലെന്ന നിലപാടാണ് പ്രതിഷേധിച്ച വൈദികര്‍ സ്വീകരിച്ചത്.
അതേസമയം സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം എറണാകുളം അങ്കമാലി അതിരൂപതയില്‍ നടപ്പാക്കാത്തതില്‍ മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിന് വത്തിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയ്ക്ക് സമയപരിധിയില്ലാതെ ഇളവ് നല്‍കിയത് ചട്ടവിരുദ്ധമെന്ന് വ്യക്തമാക്കി വത്തിക്കാന്‍ കത്തയച്ചു.
Read Also : 46,000 കടന്ന് പ്രതിദിന കൊവിഡ്; 32 മരണം; 40.21% ടിപിആര്‍
സിനഡ് തീരുമാനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിന് സിനഡ് പരിഹാരം കണ്ടെത്തും. സമയപരിധിയില്ലാതെ ഇളവ് അനുവദിക്കാന്‍ മെത്രാന് അധികാരമില്ല. ഇളവ് അധികാരത്തെക്കുറിച്ച് കഴിഞ്ഞ നവംബര്‍ ഇരുപത്തിയാറിന് നല്‍കിയ കത്ത് തെറ്റായി വ്യാഖ്യാനിച്ചുവെന്നും വത്തിക്കാന്റെ കത്തില്‍ പറയുന്നു.
Story Highlights : ernakulam angamaly archdiocese, holly mass reform
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here