ലെജൻഡ്സ് ലീഗ് ക്രിക്കറ്റ്: ഇന്ത്യ മഹാരാജാസ് ഫീൽഡ് ചെയ്യും; യുവ്‌രാജും സെവാഗും കളിക്കില്ല

ലെജൻഡ് ലീഗ് ക്രിക്കറ്റിൽ ഏഷ്യ ലയൺസിനെതിരെ ഇന്ത്യ മഹാരാജാസ് ഫീൽഡ് ചെയ്യും. ടോസ് നേടിയ മഹാരാജാസ് ക്യാപ്റ്റൻ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ വിരേന്ദർ സെവാഗ് ഇന്ന് കളിക്കില്ല. മുഹമ്മദ് കൈഫാണ് പകരം ഇന്ന് ടീമിനെ നയിക്കുക. സൂപ്പർ താരങ്ങളായ യുവ്‌രാജ് സിംഗ്, വീരേന്ദർ സെവാഗ് എന്നിവരും ടീമിൽ ഇല്ല. ശ്രീലങ്ക, പാക് താരങ്ങളാണ് ഏഷ്യ ലയൺസിൽ ഉള്ളത്.
ടീം ലിസ്റ്റ്
ഏഷ്യ ലയൺസ്: ഉപുൽ തരംഗ, തിലകരത്നെ ദിൽഷൻ, കമ്രാൻ അക്മൽ, മുഹമ്മദ് യൂസുഫ്, മിസ്ബാഹുൽ ഹഖ്, അസ്‌ഹർ മഹ്മൂദ്, മുഹമ്മദ് ഹഫീസ്, നുവാൻ കുലശേഖര, ഷൊഐബ് അക്തർ, മുത്തയ്യ മുരളീധരൻ, ഉമർ ഗുൽ
ഇന്ത്യ മഹാരാജാസ്: നമൻ ഓജ, എസ് ബദരീനാഥ്, ഹേമങ് ബദാനി, വേണുഗോപാൽ റാവു, മുഹമ്മദ് കൈഫ്, യൂസുഫ് പത്താൻ, സ്റ്റുവർട്ട് ബിന്നി, ഇർഫാൻ പത്താൻ, പ്രഗ്യാൻ ഓജ, മൻപ്രീത് ഗോണി, മുനാഫ് പട്ടേൽ
Story Highlights : legends league cricket india asia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here