കള്ളൻ മൊബൈലിൽ കുടുങ്ങി; മകൾ ദൃശ്യങ്ങൾ കണ്ടത് 40 കിലോമീറ്റർ അകലെ പാലായിൽ

കോട്ടയം തലയോലപ്പറമ്പിൽ മാതാപിതാക്കൾ തനിച്ചുള്ള വീട്ടിൽ കയറിയ കള്ളൻ മൊബൈലിൽ കുടുങ്ങി. നാല്പത് കിലോമീറ്റർ അകലെ പാലായിൽ ഉള്ള മകൾ കളളന്റെ സി സി ടി വി ദൃശ്യങ്ങൾ മൊബൈലിൽ കണ്ടതാണ് കള്ളന് കുരുക്കായി മാറിയത്. വീടിന്റെ തെറസിൽ രാത്രി മോഷ്ടാവ് നിൽക്കുന്ന വിവരം മകൾ ഫോണിൽ അയൽവാസിയെയും പൊലീസിനെയും വിളിച്ച് അറിയിക്കുകയായിരുന്നു. കീഴൂർ സ്വദേശി മാത്യുവിന്റെ വീട്ടിൽ കയറിയ ആലപ്പുഴ സ്വദേശി റോബിൻസണെ പൊലീസ് മിനിറ്റുകൾക്കകം സാഹസികമായി പിടികൂടി.
Read Also : തിരുവനന്തപുരത്ത് മൊബൈൽ മോഷണ സംഘം പിടിയിൽ; പിടിച്ചെടുത്തത് രണ്ടര ലക്ഷം രൂപ വിലവരുന്ന ഫോണുകൾ
ബുധനാഴ്ച പുലർച്ചെ 1.30 നാണ് തലയോലപ്പറമ്പ് കീഴൂർ സ്വദേശി മാത്യുവിന്റെ വീട്ടിൽ കള്ളൻ കയറിയത്. മാതാപിതാക്കളുടെ വീട്ടിലെ സി സി ടി വി മകളുടെ മൊബൈലുമായി കണക്ട് ചെയ്തിട്ടുണ്ടായിരുന്നു. പാലായിൽ താമസിക്കുന്ന മകൾ രാത്രി സിനിമ കണ്ടിരുന്നപ്പോഴാണ് കള്ളൻ വീട്ടിലേക്ക് പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തലയോലപ്പറമ്പ് എസ് ഐ വീട്ടിലേക്ക് എത്തുകയും വീട് വളഞ്ഞ് കള്ളനെ പിടികൂടുകയും ചെയ്തു.
Story Highlights : The thief caught in Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here