2022 ടി-20 ലോകകപ്പ്; ഇന്ത്യ പാകിസ്താൻ മത്സരം ഒക്ടോബർ 23ന്

2022 ടി-20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ. സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലാണ് അയൽക്കാർ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനുമൊപ്പം ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളും യോഗ്യതാമത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകളും കൂടി ഗ്രൂപ്പിൽ ഉണ്ടാവും. ഗ്രൂപ്പ് ഒന്നിൽ ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകൾ ഉണ്ടാവും.
ഒക്ടോബർ 16നാണ് ആദ്യഘട്ട മത്സരങ്ങൾ ആരംഭിക്കുക. ശ്രീലങ്ക, നമീബിയ മത്സരമാണ് ആദ്യത്തേത്. ഒക്ടോബർ 22ന് സൂപ്പർ 12 പോരാട്ടങ്ങൾ തുടങ്ങും. കഴിഞ്ഞ എഡിഷനിലെ ഫൈനലിസ്റ്റുകളായ ന്യൂസീലൻഡും ഓസ്ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. ഈ മത്സരം സിഡ്നിയിൽ നടക്കും. ഇന്ത്യ-പാകിസ്താൻ മത്സരം എംസിജിയിലാണ്. നവംബർ 13ന് എംസിജിയിൽ ഫൈനൽ. സിഡ്നിയും അഡലെയ്ഡുമാണ് സെമിഫൈനലുകൾക്ക് വേദിയാവുക.
2020ൽ ഓസ്ട്രേലിയയിൽ വച്ച് നടക്കേണ്ടിയിരുന്ന ലോകകപ്പാണ് ഇത്. എന്നാൽ, കൊവിഡ് ബാധ കണക്കിലെടുത്ത് ടൂർണമെൻ്റ് മാറ്റിവെക്കുകയായിരുന്നു.
Story Highlights : 2020 t20 world cup india pakistan october 23
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here