കൊവിഡ് വ്യാപനം; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു

സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. കൊവിഡ് പടരുന്നതിനിടെ സിപിഐഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെയാണ് ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റിയത്.
കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ അറിയിച്ചു. തൃശൂർ സമ്മേളനം ഇന്ന് അവസാനിപ്പിക്കാണ് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആലപ്പുഴ സമ്മേളനവും മാറ്റിവെക്കാൻ തീരുമാനിച്ചത്.
Read Also : സെമി കേഡര്‍ അക്രമമാര്‍ഗമല്ലെങ്കിലും, നീതി കിട്ടാതിരിക്കുമ്പോൾ തിരിച്ചടിക്കും; കെ മുരളീധരന്‍ എം പി
മാറ്റിവച്ചത് ഈ മാസം 28, 29, 30 തീയതികളിൽ നടത്താനിരുന്ന സമ്മേളനമാണ്. ഹൈക്കോടതി ഇടപെടലിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് കാസർകോട് സമ്മേളനം സിപിഐഎമ്മിന് അവസാനിപ്പിക്കേണ്ടി വന്നു. തൃശുരിലും നടപടികൾ വെട്ടിച്ചുരുക്കി.
ജനങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തുമ്പോഴും പാർട്ടി സമ്മേളനങ്ങൾ യഥേഷ്ടം നടത്തുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമർശനമാണുണ്ടായത്. ടിപിആർ അടിസ്ഥാനത്തിലെ നിയന്ത്രണം മാറ്റിയത് ശാസ്ത്രീയ തീരുമാന പ്രകാരമെന്ന് പറഞ്ഞായിരുന്നു സമ്മേളനങ്ങളെ ആരോഗ്യമന്ത്രി ന്യായീകരിച്ചത്.
Story Highlights : cpm-alepey-disctirct-meet-postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here