Advertisement

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

January 22, 2022
1 minute Read

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ സ്വര്‍ണം പവന് 4550 രൂപയും പവന് 36,400 രൂപയുമായി.

ഈ മാസം 12ന് 4480 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പിന്നീട് വിലയില്‍ 20 രൂപയുടെ വര്‍ധനയുണ്ടായി ഗ്രാമിന് 4500 രൂപയായി. ഈ നിലയില്‍ പിന്നീട് അഞ്ച് ദിവസത്തോളം മാറ്റമുണ്ടായില്ല. തുടര്‍ന്ന് മൂന്ന് ദിവസങ്ങളായി സ്വര്‍ണ വില വര്‍ധിച്ച് ഗ്രാമിന് 4565 രൂപയില്‍ വരെയെത്തി. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്. പിന്നീടാണ് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും നേരിയ കുറവുണ്ടാകുന്നത്.

Read Also : അന്തിമ പേയ്‌മെന്റിനായുള്ള വിന്‍ഡോ തുറന്ന് ഓല ഇലക്ട്രിക്

ജനുവരി 10നാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. അന്ന് പവന് 35,600 രൂപയായിരുന്നു വില. ഒരു ഗ്രാം വെള്ളിക്ക് നിലവില്‍ 71 രൂപയാണ്. 925 ഹാള്‍മാര്‍ക്ക്ഡ് വെള്ളി ഗ്രാമിന് 100 രൂപയുമാണ്.

Story Highlights : gold rate today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top