പാര്‍ട്ടി തന്നെ വിശ്വസിച്ചതില്‍ സന്തോഷം; ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയ ടി.ശശിധരന്‍

സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയില്‍ തന്നെ വീണ്ടും ഉള്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി ടി.ശശിധരന്‍. പാര്‍ട്ടി തന്നെ വിശ്വസിച്ചതില്‍ സന്തോഷമുണ്ടെന്ന് ശശിധരന്‍ പ്രതികരിച്ചു. രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി ശശിശധരന്‍ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തുന്നത്. വിഭാഗീയതയെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയശേഷം ഇതാദ്യമായിട്ടാണ് ടി. ശശിധരന്‍ വീണ്ടും ജില്ലാ കമ്മറ്റിയില്‍ മടങ്ങിയെത്തുന്നത്.
സിപിഐഎം ജില്ലാ സെക്രട്ടറിയായി എം.എം വര്‍ഗീസ് തുടരും. ബാബു എം പാലിശേരിയെ ഒഴിവാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കോടതി ശിക്ഷിച്ച എം ബാലാജി ജില്ലാ കമ്മിറ്റിയിലുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരുന്നു ശശിധരന്‍. ബാബു എം പല്ലിശ്ശേരിയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.
നാല്‍പ്പത്തിനാല് അംഗ ജില്ലാ കമ്മിറ്റിയില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. കെ.വി നഫീസ, ടി.കെ. വാസു, പി.കെ ചന്ദ്രശേഖരന്‍ എന്നിവര്‍ പുതുതായി ജില്ലാ സെക്രട്ടറിയേറ്റില്‍ ഇടംനേടി. ഇന്നാണ് ജില്ലാ സമ്മേളനം അവസാനിക്കുക. ആഭ്യന്തര വകുപ്പിനെതിരെ പ്രതിനിധി സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശമുയര്‍ന്നിരുന്നു. പൊലീസ് മാഫിയകളുമായി ചേര്‍ന്നു സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്നും പൊലീസിന് മൂക്ക് കയറിടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കരുവന്നൂര്‍ സഹ.ബാങ്ക് തട്ടിപ്പില്‍ ജില്ല നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ബിജെപി വളര്‍ച്ചയില്‍ എന്ത് നടപടി എടുത്തുവെന്നും ചോദ്യമുയര്‍ന്നു.
Story Highlights : t sasidharan cpim, trissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here