Advertisement

രാജ്യത്ത് തീവ്ര കൊവിഡ് വ്യാപനം; തമിഴ്‌നാട്ടിൽ ഇന്ന് ലോക്ഡൗൺ

January 23, 2022
2 minutes Read

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന കൊവിഡ് കേസുകൾ മൂന്നരലക്ഷത്തിന് അടുത്തെത്തി. മഹാരാഷ്ട്രയിലും കർണാടകയിലും രോഗബാധ 40000 ത്തിന് മുകളിലാണ്. ആന്ധ്രാപ്രദേശിൽ സ്‌കൂളുകൾ തുറക്കുന്നത് ഈ മാസം 30 വരെ നീട്ടി. താമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ ആണ്. അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് സർക്കാർ അറിയിച്ചു. കൊവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ ജനവരി 9 മുതലാണ് സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. നിലവിൽ രാത്രി 10 മുതൽ 5 വരെ രാത്രി കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ആരംഭിച്ചു.
അടിയന്തര യാത്രയ്ക്ക് ഇറങ്ങുന്നവർ ബന്ധപ്പെട്ട രേഖകൾ കരുതണം. ആരാധനാലയങ്ങളുടെ ചടങ്ങുകൾ ഓൺലൈനായി നടത്താം. ഇന്നും മുപ്പതിനുമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തത്. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ പാടില്ല, വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ, പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ മാത്രം പ്രവര്‍ത്തിക്കാം തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Read Also : സംസ്ഥാനത്ത് ലോക്ഡൗണ്‍ സമാന നിയന്ത്രണം; അടിയന്തര യാത്രയ്ക്ക് രേഖകൾ കരുതണം

ദീര്‍ഘദൂര ബസുകള്‍ക്കും ട്രെയിനുകളും സര്‍വീസ് നടത്തും. യാത്ര ചെയ്യുന്നവര്‍ ആവശ്യമായ രേഖകള്‍ കയ്യില്‍ കരുതണം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല, പാര്‍സല്‍ വാങ്ങണമെന്നാണ് നിര്‍ദേശം. അടിയന്തര സാഹചര്യത്തില്‍ മാത്രമേ വര്‍ക് ഷോപ്പുകള്‍ തുറക്കാവൂ. മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചിട്ടുണ്ട്. അതേസമയം, നാളെ കള്ള് ഷാപ്പുകള്‍ തുറക്കുമെങ്കിലും ബെവ്‌കോ ഔട്ട്ലെറ്റുകളും ബാറുകള്‍ പ്രവര്‍ത്തിക്കില്ല.

Story Highlights : Covid 19 India – Lockdown today in Tamil Nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top