Advertisement

കേപ്ടൗണില്‍ ടോസ് ഇന്ത്യയ്ക്ക്; ടീമില്‍ നാല് മാറ്റം; ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും

January 23, 2022
1 minute Read

ദക്ഷിണാഫ്രിക്കയ്‌ക്കെതിരാരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുത്തു. നാല് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലെത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 3 ഓവറിൽ 19 / 1 എന്ന നിലയിലാണ്. ജെ മലാന്റെ വിക്കറ്റ് ആണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

Read Also : ദിലീപിന്റെ ചോദ്യം ചെയ്യല്‍ നാലാം മണിക്കൂറിലേക്ക്; അന്വേഷണം ഫലപ്രദമായി പൂര്‍ത്തീകരിക്കുമെന്ന് വിശ്വാസമുണ്ട്: എഡിജിപി എസ്.ശ്രീജിത്ത്

വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പുറത്തായി. റിതുരാജ് ഗെയ്കവാദ് ഏകദിന ജേഴ്‌സിയിലെ അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം. അദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ആശ്വാസജയം തേടിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

എന്നാൽ ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തി. തബ്രൈസ് ഷംസിക്ക് പകരം ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ് ടീമിലെത്തി.

അന്തിമ ഇലവൻ

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍, ജസ്പ്രിത് ബുമ്ര, യൂസ്‌വേന്ദ്ര ചാഹര്‍.

ദക്ഷിണാഫ്രിക്ക: ജന്നെമെന്‍ മലാന്‍, ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിനെ ഫെഹ്ലുക്വായോ, കേശവ് മഹാരാജ്, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, ലുംഗി എന്‍ഗിഡി, സിസാന്‍ഡ് മഗാല.

Story Highlights : india-vs-south-africa-3rd-odi-live-score-updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top