നേതാജിക്ക് ആദരം; സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി. ഇന്ത്യാ ഗേറ്റിലാണ് നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തത്. ( pm modi unveils netaji statue )
സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ചാണ് ആദരം. രാജ്യത്തിന് ഇത് ചരിത്ര ദിനമാണെന്ന് പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രശസ്ത ശിൽപി അദ്വൈത് ഗഡനായകാണ് നേതാജിയുടെ പ്രതിമയും പണിതത്. ഒഡീഷ സ്വദേശിയായ അദ്വൈത് ഡൽഹി രാജ് ഘട്ടിലെ ദണ്ഡിയാത്രയുടെ ശിൽപവും പണി കഴിപ്പിച്ചിട്ടുണ്ട്.
At the programme to mark the unveiling of the hologram statue of Netaji Bose. https://t.co/OxRPKqf1Q7
— Narendra Modi (@narendramodi) January 23, 2022
28 അടി നീളവും ആറ് അടി വീതിയുമുള്ള പ്രതിമ അദ്വൈതിന്റെ നേതൃത്വത്തിലുള്ള 25-30 ശിൽപികൾ ചേർന്നാണ് പണിതത്. നേതാജി ശക്തനായതുകൊണ്ട് തന്നെ ശക്തമായ കല്ല് തന്നെ നിർമാണത്തിനായി ഉപയോഗിക്കണമെന്ന് ശിൽപി അദ്വൈത് ഗഡനായക് തീരുമാനിച്ചു. അങ്ങനെ കറുത്ത ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ശിൽപം പണിതിരിക്കുന്നത്. എട്ട് മാസമെടുത്താണ് പണി പൂർത്തീകരിച്ചത്.
Story Highlights : pm modi unveils netaji statue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here