കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ് ആപ്പ്; ഐഫോൺ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത

ഐഫോൺ ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ് ആപ്പ്. പുതുതായി അവതരിപ്പിക്കുന്ന അപ്ഡേറ്റിൽ ആൻഡ്രോയ്ഡ് ഫോണിലെ ചാറ്റ് ഹിസ്റ്ററി ഇനി ഐഫോണിലേക്ക് മാറ്റാൻ സാധിക്കും. നിലവിൽ ആൻഡ്രോയ്ഡ് ഫോണിലെ ചാറ്റ് ഹിസ്റ്ററി മറ്റൊരു ആൻഡ്രോയ്ഡ് ഫോണിലേക്ക് മാത്രമേ മാറ്റാൻ സാധിക്കൂ. ( whatsapp new feature iphone )
കഴിഞ്ഞ വർഷം ചില സാംസങ്ങ്, ഗൂഗിൾ പിക്സൽ ഫോൺ ഉപയോക്താക്കൾക്ക് ഐഫോണിൽ നിന്ന് ചാറ്റ് ഹിസ്റ്ററി ട്രാൻസ്ഫർ ചെയ്യാൻ സാധിച്ചിരുന്നു. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം ഉപഭോക്താക്കൾ ഐഫോണും ആൻഡ്രോയ്ഡ് ഫോണും തമ്മിൽ സി-ടൈപ്പ് കേബിളഅ ഉപയോഗിച്ച് ബന്ധിപ്പിച്ച ശേഷമാകും ചാറ്റ് ട്രാൻസ്ഫർ നടക്കുക.
Read Also : അടിമുടി മാറ്റത്തിനൊരുങ്ങി വാട്ട്സ് ആപ്പ്; പുതിയ 5 മാറ്റങ്ങൾ
നിലവിൽ ബീറ്റ ഉപഭോക്താക്കൾക്ക് പോലും ഫീച്ചർ ലഭ്യമായിട്ടില്ല. അതുകൊണ്ട് തന്നെ സാധാരണ ഉപഭോക്താക്കളിലേക്ക് സേവനമെത്തുന്നത് വൈകും.
Story Highlights : whatsapp new feature iphone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here