Advertisement

10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

January 24, 2022
1 minute Read

10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ 13ഉം 14ഉം വയസ്സുള്ള ആൺകുട്ടികളെ പൊലീസ് ദുർഗുണ പരിഹാര പാഠശാലയിലാക്കി. കുട്ടിയെ 10 ദിവസത്തോളമാണ് ഇവർ പീഡിപ്പിച്ചത്.

പീഡിപ്പിച്ച കുട്ടികൾ മൊബൈൽ ഗെയിമുകൾ കളിക്കുന്നത് കാണാൻ പീഡിപ്പിക്കപ്പെട്ട കുട്ടി ഇടക്കിടെ വരാറുണ്ടായിരുന്നു. അങ്ങനെയൊരു സമയത്ത് ഇവർ കുട്ടിയെ നിർബന്ധിപ്പിച്ച് പോൺ വിഡിയോകൾ കാണിച്ചു. തുടർന്ന് ഇരുവരും ചേർന്ന് കുട്ടിയെ ഒഴിഞ്ഞ ഒരു സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 10 ദിവസത്തെ ഇടവേളയിൽ ഇവർ പലതവണ കുട്ടിയെ പീഡനത്തിനിരയാക്കി എന്ന് പൊലീസ് പറഞ്ഞു. ജനുവരി 6ന് കുട്ടി തുടർച്ചയായി ഛർദ്ദിച്ചു. ഇതേ തുടർന്ന് കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാഴ്ചയോളം കുട്ടി ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഇതിനിടെയാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. ജനുവരി 20ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.

Story Highlights : 10 years old sexually assaulted 2 minors held

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top