ഇ-ഫയൽ സംവിധാനം തടസപ്പെടും; അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രിയുടെ ഫയൽ നോട്ടം തടസപ്പെടും

ഓൺലൈൻ വഴി ഫയലുകൾ പരിശോധിക്കുന്ന ഇ-ഫയൽ സംവിധാനം 5 ദിവസം പ്രവർത്തിക്കില്ല. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രിയുടെ ഫയൽ നോട്ടം തടസപ്പെടും. കൊവിഡ് ബാധിച്ച മന്ത്രിമാരുടെ ഇ-ഫയൽ സംവിധാനവും തടസപ്പെടും.
കൂടാതെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിൽ കത്ത് നൽകി. സെക്രട്ടേറിയറ്റ് ക്യാമ്പസില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
വിവിധ വകുപ്പുകളില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപം കൊണ്ടിട്ടുള്ള അതീവ ഗുരതര സാഹചര്യത്തിലൂടെയാണ് ക്യാമ്പസ് കടന്നുപോകുന്നത്. സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കാതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കത്തില്‍ പറയുന്നു.
സെക്രട്ടേറിയേറ്റിൽ 40% ജീവനക്കാരും കൊവിഡ് ബാധിതരാണ്. പഞ്ചിംഗ് നിര്‍ത്തണം. 50% ഹാജരാക്കണം. മറ്റ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കണം. അടുത്ത ഒരു മാസത്തേക്ക് ശനിയാഴ്ച്ച അവധി നല്‍കുക. സെക്രട്ടേറിയറ്റ് സെക്ഷനുകള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
Story Highlights : pinarayivijayan-efiling-wont-available-for-5days-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here