കണ്ണൂര്‍ സര്‍വകലാശാല വി സി പുനര്‍നിയമനം: ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കണ്ണൂര്‍ സര്‍വകലാശാല വി സിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയതിനെതിരായി സേവ് യൂണിവേഴ്‌സിറ്റി ഫോറം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. വി സിയുടെ അഭിഭാഷകന്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് മുന്‍പ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.
കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറം ഹര്‍ജി സമര്‍പ്പിച്ചത്. പുനര്‍ നിയമനത്തിന് പ്രായപരിധി ബാധകമാകില്ലെന്ന് കോടതി പറഞ്ഞിരുന്നു. പുനര്‍നിയമനത്തിന് സെലക്ട് കമ്മിറ്റി നിര്‍ബന്ധമില്ലെന്നും കോടതി പറഞ്ഞു. യു ജി സി ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് കോടതിയുടെ പരാമര്‍ശങ്ങള്‍.
വിസിയുടെ പുനര്‍നിയമനത്തിന് എതിരായി കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റ് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി മുന്‍പ് സിംഗിള്‍ ബഞ്ച് തള്ളുകയായിരുന്നു. ഹര്‍ജി നിയപരമായി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് അമിത് റാവല്‍ നിരീക്ഷിച്ചു. ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കാതെയാണ് അന്ന് കോടതി തള്ളിയത്.
Story Highlights : plea against kannur v c appointment in kerala HC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here