Advertisement

തലസ്ഥാനത്ത് കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ; കോളജുകൾ അടച്ചിടും

January 24, 2022
Google News 1 minute Read

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് കടുത്തനിയന്ത്രണങ്ങള്‍ വരും. ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ജില്ലയിലെ തീയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടണം. കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസ് മാത്രമേ അനുവദിക്കു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി അവലോകന യോഗം തുടരുന്നു.

Read Also : ഇന്നത്തെ പ്രധാന വാർത്തകൾ (24-1-2022)

ഓൺലൈനായി നടക്കുന്ന യോഗം തുടരുന്നു, മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നാണ് പങ്കെടുക്കുന്നത്. നിലവിലുള്ള മറ്റു നിയന്ത്രണങ്ങള്‍ തുടരും. ബി കാറ്റഗറിയില്‍ ആകെ എട്ടു ജില്ലകള്‍. കൊല്ലം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ ജില്ലകളാണ് ബി കാറ്റഗറിയില്‍.

തലസ്ഥാനത്ത് സി കാറ്റഗറി നിയന്ത്രണം

സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ തലസ്ഥാനത്ത് നിയന്ത്രണം കർശനമാക്കി. പൊതു പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി. മതപരമായ ചടങ്ങുകൾ ഓൺലൈനിൽ മാത്രമേ നടത്താൻ പാടുള്ളു.

Read Also : സിനിമ നീണ്ടുപോകുന്നതിൽ മാനസിക ബുധിമുട്ട് ഉണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വിളിച്ചുപറഞ്ഞിരുന്നു; സംവിധായകൻ റാഫി ക്രൈംബ്രാഞ്ച് ഓഫീസിൽ

തീയറ്ററുകൾ ജിമ്മുകൾ നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം. 10, 11 , 12 ക്ലാസുകൾ ഓഫ് ലൈനായി നടക്കുന്നതിനാൽ കൂടുതൽ കരുതൽ വേണം. സ്കൂളുകളിൽ 40% ഇൽ കൂടുതൽ കുട്ടികൾക്ക് രോഗം ഉണ്ടായാൽ പ്രഥമ അധ്യാപകന് അടച്ചിടാം. ബിരുദ -ബിരുദാനന്തര കോഴ്സുകളിൽ അവസാന വർഷ ക്ലാസുകൾക്ക് മാത്രമേ ഓഫ് ലൈൻ അനുവദിക്കുകയുള്ളു എന്നിങ്ങനെയാണ് നിർദേശങ്ങൾ.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here