സിപിഐഎം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മാറ്റിയേക്കും

സിപിഐഎം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മാറ്റിയേക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീയതി പുതുക്കാന്‍ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന സിപിഐഎം സെക്രട്ടേറിയറ്റിലാണ് തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ 4 വരെയായിരുന്നു സിപിഐഎം സംസ്ഥാന സമ്മേളനം കൊച്ചിയില്‍ തീരുമാനിച്ചിരുന്നത്.
ഫെബ്രുവരി 15 ന് ശേഷമുള്ള സാഹചര്യം പരിഗണിച്ച് പുതിയ തീയ്യതി തീരുമാനിക്കുക. ആലപ്പുഴ ഒഴികെയുള്ള ജില്ലാ സമ്മേളനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഇടപെടല്‍ കൂടി കണക്കെടുത്താണ് ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിയത്.
Read Also : ഞായറാഴ്ചകളിൽ തീയറ്റർ പ്രവർത്തനം തടഞ്ഞ ഉത്തരവ്; തീയറ്റർ ഉടമകൾ ഹൈക്കോടതിയിൽ
ഏപ്രിലില്‍ നിശ്ചയിച്ചിരുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാന സമ്മേളനം പൂര്‍ത്തിയാക്കാനായിരുന്നു കണക്കുകൂട്ടല്‍. പാര്‍ട്ടി ജില്ലയിലെ ഓരോ പാര്‍ട്ടി അംഗങ്ങളേയും പങ്കെടുപ്പിച്ചാണ് സംസ്ഥാന സമ്മേളനം നടത്തുക. സംസ്ഥാന സമ്മേളനത്തിന് തിരുവാതിരപോലെ യാതൊരു പരിപാടികളും വേണ്ടെന്നും എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.
Story Highlights : cpim-state-convention-and-party-congress-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here