Advertisement

ഞായറാഴ്ചകളിൽ തീയറ്റർ പ്രവർത്തനം തടഞ്ഞ ഉത്തരവ്; തീയറ്റർ ഉടമകൾ ഹൈക്കോടതിയിൽ

January 25, 2022
1 minute Read

ഞായറാഴ്ചകളിൽ തീയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് തീയറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം ജില്ലയിൽ തീയറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാണ് തീയറ്റർ ഉടമകളുടെ ആവശ്യം. 50 ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.

Read Also : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 6 ഡോക്ടർമാർ അടക്കം 25 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

മാളുകൾക്കും വിനോദസഞ്ചാരകേന്ദ്രങ്ങൾക്കും ഇളവുകൾ നൽകി തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശിക്കുന്നത് വിവേചനപരമാണെന്നും 50% ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.

Story Highlights : suspension-order-on-sundays-theater-owners-in-high-court-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top