Advertisement

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം; മലയാളത്തിൽ ആശംസകൾ നേർന്ന് കേരള ഗവർണർ

January 26, 2022
1 minute Read

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. റിപ്പബ്ലിക്ക് ദിനാഘോഷം, തിരുവനന്തപുരത്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി.ആശംസകൾ നേർന്നത്ത് മലയാളത്തിലായിരുന്നു. ജില്ലയിൽ വിവിധ മന്ത്രിമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. കൊവിഡ് സാഹചര്യത്തിൽ കാണികൾക്ക് കർശന നിയന്ത്രണം ഏർപെടുത്തിയാണ് റിപ്പബ്ലിക്ക് ദിനാഘോഷം നടന്നത്. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ധനമന്ത്രി കെ എൻ ബാലഗോപാലായിരുന്നു മുഖ്യാതിഥി.

കേരളത്തെ പ്രശംസിച്ച് ഗവർണർ

റിപ്പബ്ലിക്ക് ദിന പ്രസംഗത്തിൽ കേരളത്തെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തിന്റെ പല സ്വപ്നങ്ങളൂം യാഥാർഥ്യമാകുന്നതിൽ കേരളത്തിന് നിർണായക പങ്കാണുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിനും കണക്ടിവിറ്റിയിലും ശക്തമായ വളർച്ചയാണ് കേരളത്തിലുണ്ടായത്. സദ് ഭരണ സൂചികയിൽ രാജ്യത്ത് അഞ്ചാം റാങ്കും തെക്കൻ സംസ്ഥാനങ്ങളിൽ ഒന്നാം റാങ്കും നേടി.

Read Also : 73ാം റിപ്പബ്ലിക് ദിനാഘോഷം; സംസ്ഥാനത്തും നിയന്ത്രണങ്ങള്‍

കാസര്‍കോട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാക ഉയര്‍ത്തിയത് തലകീഴായി. അബദ്ധം മനസിലായത് മന്ത്രി സല്യൂട്ട് സ്വീകരിച്ചശേഷമാണ്. മാധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായത് ചൂണ്ടിക്കാട്ടിയത്. പിന്നീട് പതാക തിരിച്ചിറക്കി നേരെയാക്കി ഉയര്‍ത്തി.

Story Highlights : kerala-governor-republicdaywish-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top