Advertisement

‘ഗവർണർ കലാപത്തിന് ശ്രമിക്കുന്നു, ഇന്ത്യൻ പ്രസിഡന്റ് ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണം’; വി ശിവൻകുട്ടി

December 12, 2023
2 minutes Read

ഗവര്‍ണർക്കെതിരെ രൂക്ഷ വിമർശവുമായി മന്ത്രി വി ശിവൻകുട്ടി. ഇത് തീർത്തും മോശപ്പെട്ട പ്രവൃത്തിയാണെന്നും, ഗവർണർ കലാപത്തിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ബ്ലഡി ഫൂൾ, റാസ്കൽസ് എന്നൊക്കെ വിളിക്കുന്നത് ഗവർണറുടെ സംസ്കാരമാണ്. ഒരു ഗുണ്ടാത്തലവൻ വെല്ലുവിളിക്കുന്നതുപോലെയാണ് ഗവർണർ ഇന്നലെ ചെയ്തത്.(V Sivankutty Against Aarif Muhammad Khan)

ഗവർണർ കേരളത്തിൽ കലാപത്തിന് ശ്രമിക്കുന്നു. മുഖ്യമന്ത്രിയെ ആവശ്യമില്ലാതെ പഴിചാരുന്നു. ഇന്ത്യൻ പ്രസിഡന്റ് ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണം. ഇന്ത്യയിലെ ഒരു ഗവർണറും ചെയ്യാത്ത കാര്യമാണ് അദ്ദേഹം ചെയ്‌തത്‌. ആവശ്യമില്ലാതെയാണ് ഗവർണർ വാഹനത്തിൽ നിന്ന് വിദ്യാർത്ഥികൾക്കിടയിലേക്ക് ചാടിയിറങ്ങിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഗവർണർ കഥയുണ്ടാക്കി ഹീറോയാകാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അദ്ദേഹം പദവിക്കനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും പ്രതിഷേധത്തിനോട് പ്രോട്ടോകോൾ ലംഖിച്ച് പ്രതികരിക്കുകയായിരുന്നു ഗവർണർ എന്നും മന്ത്രി പറഞ്ഞു.

Story Highlights: V Sivankutty Against Aarif Muhammad Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top