Advertisement

73ാം റിപ്പബ്ലിക് ദിനാഘോഷം; സംസ്ഥാനത്തും നിയന്ത്രണങ്ങള്‍

January 26, 2022
Google News 1 minute Read
republic day 2022

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് ഇന്ന് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാനതല ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ചടങ്ങില്‍ പങ്കെടുക്കും.

കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ഇന്ന് റിപ്പബ്ലിക് ദിനാഘോഷം നടക്കുക. മുഖ്യമന്ത്രിയും ഗവര്‍ണറും റിപ്പബ്ലിക്ദിന സന്ദേശങ്ങള്‍ കൈമാറി. ഭരണഘടനയുടെ അന്തഃസത്തയെ തകര്‍ക്കാനുള്ള വര്‍ഗീയ രാഷ്ട്രീയത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ ഒത്തൊരുമിച്ച് പോരാടണമെന്ന് റിപ്പബ്ലിക്ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന നീതിയും സമത്വവും എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ ഒരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷം രാവിലെ 9ന് ആരംഭിക്കും.ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും. സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവരുടെ എണ്ണം അന്‍പതില്‍ കൂടരുതെന്നു പൊതുഭരണ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ രാവിലെ ഒമ്പതിനു ശേഷം നടക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തും. കോവിഡ് കണക്കിലെടുത്ത് ആഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കു പ്രവേശനമുണ്ടാകില്ല.

Read Also : നായിബ് സുബേദാര്‍ എം.ശ്രീജിത്തിന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര

അതേസമയം കടുത്ത നിയന്ത്രണങ്ങള്‍ക്കിടയില്‍ തന്നെയാണ് രാജ്യത്തെ ആഘോഷങ്ങളും. എത് വെല്ല് വിളികള്‍ക്ക് ഇടയിലും ഇന്ത്യ എന്ന വികാരത്തിനുമുന്നില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് വിളിച്ചറിയിക്കുന്നതാകും ഇത്തവണത്തെയും റിപ്പബ്ലിക്ക് ദിന ആഘോഷപരിപാടികള്‍. രാവിലെ പത്തരയോടെ ആരംഭിയ്ക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് ഇന്ത്യയുടെ പ്രതിരോധ കരുത്ത് വിളിച്ചറിയിക്കും. ജമ്മുകാശ്മീരില്‍ വീരമ്യത്യുവരിച്ച സേനാംഗങ്ങളെ ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാചരണങ്ങളുടെ ഭാഗമായ് അനുസ്മരിയ്ക്കും. തുടര്‍ച്ചയായ് രണ്ടാം വര്‍ഷത്തിലും കൊവിഡ് വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ നാഷണല്‍ സ്റ്റേഡിയം വരെ ആകും റിപ്പബ്ലിക്ക് ദിന പരേഡ്. റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ വലയത്തിലാണ് രാജ്യതലസ്ഥാനം.

Story Highlights : republic day 2022, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here