ശബരിമലയിൽ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം

ശബരിമലയിൽ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം.കഴിഞ്ഞ മണ്ഡലകാലത്ത് 21.11 കോടിമാത്രമാണ് ലഭിച്ചത്. ഇക്കുറി 21.36 ലക്ഷം പേർ ദർശനം നടത്തി. ( sabarimala 2022 revenue )
കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിലും ശബരിമലയിൽ ഇക്കുറി ഭക്തജനങ്ങളുടെ എണ്ണത്തിൽ വർധനയാണ് ഉണ്ടായത്. പൊലീസ് നൽകുന്ന കണക്ക് പ്രകാരം ഇത്തവണ 21 .36 ലക്ഷം പേർ ദർശനം നടത്തി. ഇക്കാരണത്താൽ തന്നെ കൊവിഡ് തരംഗം ആഞ്ഞുവീശിയ 2020 ലേക്കാൾ വരുമാനത്തിലും വർധന സംഭവിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . 154 .5 കോടിയാണ് ഇത്തവണത്തെ വരുമാനം .
3.21 കോടിയുടെ നാണയങ്ങളും ഈ കണക്കിൽപ്പെടുന്നു. കാണിക്കയിൽ നിന്നു മാത്രം ലഭിച്ചത് 64.46 കോടി രൂപയാണ് . അപ്പം അരവണ എന്നിവയുടെ വിറ്റുവരവിൽ നിന്നും 6 .7 കോടി രൂപ ലഭിച്ചു .
Read Also : ശബരിമല ദർശനം തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; 10 പേർക്ക് പരുക്ക്
മകരവിളക്ക് സമയത്ത് എട്ട് ലക്ഷത്തിലധികം ഭക്തർ ദർശനത്തിന് എത്തി. 350 ജീവനക്കാർ ചേർന്നാണ് വരുമാനം എണ്ണിതട്ടപ്പെടുത്തിയത്.
കൊവിഡ് പ്രതിസന്ധിയ്ക്ക് മുൻപുള്ള 2019ലെ മണ്ഡലകാലത്ത് 269 കോടിയായിരുന്നു ശബരിമലയിലെ വരുമാനം.
Story Highlights : sabarimala 2022 revenue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here