ബീഹാറിൽ ട്രെയിനു തീവച്ച് പ്രതിഷേധക്കാർ

ബീഹാറിൽ ട്രെയിനു തീവച്ച് പ്രതിഷേധക്കാർ. റെയിൽവേ ജോലിയുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിതെളിച്ചത്. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനുകൾ തകർത്ത പ്രതിഷേധക്കാർ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിരവധി ട്രെയിനുകളുടെ ജനാലച്ചില്ലുകൾ തകർന്നു. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
റെയിൽവേ റിക്രൂട്ട്മെറ്റ് പരീക്ഷകളിലെ സെലക്ഷൻ പ്രക്രിയക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. തുടർന്ന് എൻടിപിസി, ലെവൽ 1 പരീക്ഷകൾ റെയിൽവേ റദ്ദാക്കി. പരീക്ഷാഫലങ്ങൾ ഒന്നുകൂടി പരിശോധിച്ച് തീരുമാനം എടുക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തവരെ ഇനി ഒരിക്കലും റെയിൽവേ ജോലികൾക്ക് പരിഗണിക്കില്ലെന്നും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
Story Highlights : Train fire Bihar station protests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here