കോണ്‍ഗ്രസ് പഞ്ചാബിനെ നശിപ്പിച്ചവര്‍; രാഹുല്‍ ഗാന്ധി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് കെജരിവാള്‍

അഞ്ച് വര്‍ഷം മുന്‍പ് പഞ്ചാബിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടെന്ന് അരവിന്ദ് കെജരിവാള്‍. രാഹുല്‍ ഗാന്ധി പഞ്ചാബിലെത്താന്‍ തന്നെ ഏറെ നാളുകളെടുത്തു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹം നല്‍കിയ വാഗ്ദാനങ്ങളൊന്നും ഇതുവരെയും നടപ്പായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിറങ്ങുമ്പോള്‍ രാഹുല്‍ജിക്ക് ജനങ്ങളുടെ മുഖത്ത് നോക്കാന്‍ കഴിയില്ലെന്നും അരവിന്ദ് കെജരിവാള്‍ തുറന്നടിച്ചു.(aravind kejrival)
കോണ്‍ഗ്രസും ശിരോമണി അകാലിദളും രാഷ്ട്രീയ മദയാനകളാണെന്നും ഇരുപാര്‍ട്ടികളും ജനജീവിതം തകര്‍ത്തെന്നും കെജരിവാള്‍ വിമര്‍ശിച്ചു. ഈ രണ്ട് പാര്‍ട്ടികളും ഇതിനോടകം ക്ഷയിച്ചുകഴിഞ്ഞു. മജിത്യക്കും സിദ്ദുവിനും വേണ്ടി ഇനിയും ജനങ്ങള്‍ വോട്ടുചെയ്യേണ്ടതിന്റെ ആവശ്യകത എന്താണ്? അമൃത്സറില്‍ നിന്നുള്ള ആംആദ്മി പാര്‍ട്ടിയുടെ വനിതാ സ്ഥാനാര്‍ത്ഥി തികച്ചും ഒരു സാധാരണക്കാരിയാണെന്നും അവര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ എന്നും ഒപ്പമുണ്ടാകുമെന്നും കെജരിവാള്‍ പറഞ്ഞു.
60 വര്‍ഷമായി കോണ്‍ഗ്രസ് പല ഘട്ടത്തിലും പഞ്ചാബിനെ കൊള്ളയടിക്കുകയാണ് ചെയ്തിട്ടുള്ളത്. ഛന്നിക്കും സിദ്ദുവിനും ബാദലിനുമൊക്കെ എന്നെ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനും എപ്പോഴും കാരണമുണ്ടാകും. ഒരു വ്യക്തി സത്യത്തിന്റെ ഭാഗത്ത് സഞ്ചരിക്കുമ്പോഴാണ് അവനെ മറ്റുള്ളവര്‍ നശിപ്പിക്കാന്‍ ശ്രമിക്കുക. എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന അവര്‍ പരസ്പരം കുറ്റപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നില്ലെന്നതാണ് സത്യം. അടുത്ത മാസം 20നാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Read Also : പഞ്ചാബില്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കാതെ അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍
മാര്‍ച്ച് 10ന് വോട്ടെണ്ണല്‍ നടക്കും. 2017ല്‍ 117ല്‍ 77 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 18 സീറ്റ് ശിരോമണി അകാലിദളിനും 20 സീറ്റ് എഎപിക്കും ലഭിച്ചു.
Story Highlights : aravind kejrival, AAP, rahul gandhi, congress, punjab polls2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here