Advertisement

കൂടുതൽ മന്ത്രങ്ങളുമായി പ്രധാനമന്ത്രിയുടെ ‘എക്സാം വാരിയേഴ്സ്’ പുതിയ പതിപ്പ് വിപണിയിൽ

January 27, 2022
Google News 2 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘എക്സാം വാരിയേഴ്സ്’ എന്ന പുസ്തകത്തിൻ്റെ പുതിയ പതിപ്പ് വിപണിയിൽ. പൊതു പരീക്ഷകൾക്ക് മുന്നോടി ആയാണ് പുസ്തകത്തിൻ്റെ പുതിയ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. പരീക്ഷകളെ സമർത്ഥമായി നേരിടാനുള്ള പൊടിക്കൈകളും മന്ത്രങ്ങളുമൊക്കെയാണ് 2018ൽ പുറത്തിറങ്ങിയ ആദ്യ പതിപ്പിൽ ഉണ്ടായിരുന്നത്. പുതിയ പതിപ്പിൽ കൂടുതൽ മന്ത്രങ്ങളുണ്ടെന്ന് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ എക്സാം വാരിയേഴ്സ് അറിയിച്ചു.

ഹിന്ദിയിലാണ് പുതിയ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള കൂടുതൽ മന്ത്രങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധ്യാപകർക്ക് പ്രത്യേകമായുള്ള കത്തും പുസ്തകത്തിൽ പുതുതായി ചേർത്തിട്ടുണ്ടെന്ന് എക്സാം വാരിയേഴ്സ് ട്വീറ്റ് ചെയ്തു. പുസ്തകം ഓഫ്‌ലൈനായും ഓൺലൈനായും ലഭിക്കും. 100 രൂപയാണ് പുസ്തകത്തിൻ്റെ വില.

2018ലാണ് എക്സാം വാരിയേഴ്സ് ആദ്യം പുറത്തിറങ്ങിയത്. കാഴ്ചയില്ലാത്ത വിദ്യാർത്ഥികൾക്കായി കഴിഞ്ഞ വർഷം ബ്രെയിലി ദിനത്തിൽ (ജനുവരി 4) ഇതിൻ്റെ ബ്രെയിലി പതിപ്പും വിപണിയിലെത്തി.

Story Highlights : Modi Updated Exam Warriors Released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here